പത്തനംതിട്ട : നവകേരള സദസ്സ് ധൂർത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്, കെ എസ് .യു പ്രവർത്തകർക്കെതിരായ പോലീസ്, സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിനെതിരെ നരനായാട്ട് നടത്തി കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്തുവാൻ ശ്രമിച്ച പിണറായി വിജയന്റെ ഏകാധിപത്യ, ഫാസിസ്‌റ്റ് ഭരണത്തിൽ നിന്നും കേരള ജനതയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സംസ്ഥാന വ്യാപകമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമര പരിപാടിയുടെ ഭാഗമായി ജില്ലയിലെ പത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ (2023 ഡിസംബർ 27-ബുധനാഴ്ച്ച) വൈകിട്ട് 4 -മണിക്ക് ഫാസിസ്‌റ്റ് വിമോചന സദസ്സ് സംഘടിപ്പിക്കും.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ (തണ്ണിത്തോട് ) ആന്റോ ആന്റണി എം.പി (റാന്നി), കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ( പത്തനംതിട്ട), മുൻ ഡി.സി പ്രസിഡന്റ് പി.മോഹൻരാജ് (ആറന്മുള), കോൺഗ്രസ് വക്താവ് പന്തളം സുധാകരൻ (തിരുവല്ല), കെ.പി.സി.സി അംഗം അഡ്വ.എൻ. ഷൈലാജ് (പന്തളം), കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ (അടൂർ ), കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ (കോന്നി ), യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ (മല്ലപ്പള്ളി), മുൻ എം.എൽ.എ മാലേത്ത് സരളാദേവി (എഴുമറ്റൂർ ), എന്നിവിടങ്ങളിൽ വിമോചന സദസ്സ് ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.