ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ് ഫാസിസ്റ്റ് വിമോചന സദസ്സ് നാളെ (27 )

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരള സദസ്സ് ധൂർത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്, കെ എസ് .യു പ്രവർത്തകർക്കെതിരായ പോലീസ്, സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിനെതിരെ നരനായാട്ട് നടത്തി കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്തുവാൻ ശ്രമിച്ച പിണറായി വിജയന്റെ ഏകാധിപത്യ, ഫാസിസ്‌റ്റ്‌ ഭരണത്തിൽ നിന്നും കേരള ജനതയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സംസ്ഥാന വ്യാപകമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമര പരിപാടിയുടെ ഭാഗമായി ജില്ലയിലെ പത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ (2023 ഡിസംബർ 27-ബുധനാഴ്ച്ച) വൈകിട്ട് 4 -മണിക്ക് ഫാസിസ്‌റ്റ്‌ വിമോചന സദസ്സ് സംഘടിപ്പിക്കും.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ (തണ്ണിത്തോട് ) ആന്റോ ആന്റണി എം.പി (റാന്നി), കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ( പത്തനംതിട്ട), മുൻ ഡി.സി പ്രസിഡന്റ് പി.മോഹൻരാജ് (ആറന്മുള), കോൺഗ്രസ് വക്താവ് പന്തളം സുധാകരൻ (തിരുവല്ല), കെ.പി.സി.സി അംഗം അഡ്വ.എൻ. ഷൈലാജ് (പന്തളം), കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ (അടൂർ ), കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ (കോന്നി ), യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ (മല്ലപ്പള്ളി), മുൻ എം.എൽ.എ മാലേത്ത് സരളാദേവി (എഴുമറ്റൂർ ), എന്നിവിടങ്ങളിൽ വിമോചന സദസ്സ് ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...