Friday, July 4, 2025 3:35 pm

കെയുആ‍ർടിസി ഡിപ്പോയിലെ ലോഫ്ലോർ ബസുകൾ നന്നാക്കണം ; കോൺ​ഗ്രസ് സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തേവര കെയുആര്‍ടിസി ഡിപ്പോയില്‍ നിർത്തിയിട്ടിരിക്കുന്ന ലോ ഫ്ലോര്‍ ബസ്സുകൾ ഉടന്‍ സര്‍വീസ് തുടങ്ങിയില്ലെങ്കില്‍ അനിശ്ചികാല സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. കോടികള്‍ വിലയുള്ള ബസുകള്‍ തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങിയിട്ടും നടപടിയില്ലാതെ വന്നതോടെയാണിത്. സമരരീതി തീരുമാനിക്കാന്‍ ഉടന്‍ ഡിസിസി പ്രത്യേക യോഗം ചേരും.

35 ദീർഘദൂരബസ്സുകൾ ഉൾപ്പടെ 85 ലോ ഫ്ലോർ എസി ബസ്സുകളാണ് തേവര കെയുആർടിസി ഡിപ്പോയില്‍ ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത്. ജൻറം പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ കൊച്ചിക്കായി പ്രത്യേകം അനുവദിച്ച ബസ്സുകളാണ് ഇതെല്ലാം. കൊവിഡ് നിയന്ത്രണങ്ങള്‍ കുറയുന്നതോടെ അറ്റകുറ്റപണി പൂർത്തിയാക്കി സര്‍വീസ് തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡിപ്പോയിലെത്തി പരിശോധന നടത്തിയത്.

അടുത്ത ദിവസങ്ങളില്‍ എറണാകുളം ഡിസിസി യോഗം ചേര്‍ന്ന് സമരരീതി തീരുമാനിക്കും. സര്‍വീസ് തുടങ്ങണമെന്ന ആവശ്യവുമായി വിവിധ തൊഴിലാളി സംഘടനകളും രംഗത്തുണ്ട്. ഒരു വർഷത്തിലധികം നിർത്തിയിട്ടതിനാല്‍ മിക്ക ബസുകള്‍ക്കും കാര്യമായ അറ്റകുറ്റ പണിയുണ്ടെന്നാണ് കെയുആര്‍ടിസിയുടെ വിശദീകരണം. കേടുപാടുകള്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ തന്നെ സമയമെടുക്കുമെന്നും ഇവര്‍ കൂട്ടിചേര്‍ക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക...

അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ

0
കോന്നി : അരുവാപ്പുലം - ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...

മന്ത്രിമാരായ വീണാ ജോര്‍ജിനും വിഎന്‍ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : എംഎം ഹസന്‍

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീട്ടമ്മ...

കോന്നിയില്‍ തെരുവുനായ ശല്യം രൂക്ഷം ; പരിഹാരം കാണാതെ അധികൃതർ

0
കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം...