കൊച്ചി : ആലുവ കടുങ്ങല്ലൂരില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി. എ ഐ ഗ്രൂപ്പ് പോരാണ് തമ്മില്‍ തല്ലിലെത്തിയത്. ഭാരവാഹി സ്ഥാനങ്ങള്‍ വീതം വെച്ചതിലെ എതിര്‍പ്പാണ് കയ്യാങ്കളിയിലെത്തിയത്.
ബ്ലോക്ക്, മണ്ഡലം പുന:സംഘടനയില്‍ ഐ വിഭാഗത്തെ തഴയുകയും അനര്‍ഹരായ എ വിഭാഗക്കാരെ ഭാരവാഹികള്‍ ആക്കിയെന്നും ആരോപിച്ചാണ് അടി തുടങ്ങിയത്.
കളമശ്ശേരി ബ്ലോക്ക്, കടുങ്ങല്ലൂര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം ഭാരവാഹികളുമായി പാര്‍ട്ടി വിരുദ്ധരെയും ക്രിമിനല്‍ കേസ് പ്രതികളെയും ഉള്‍പ്പെടുത്തിയെന്നും ഐ വിഭാഗം ആരോപിച്ചു.