പത്തനംതിട്ട : പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലെത്തിക്കുവാന്‍ പദ്ധതികള്‍ തയ്യാറാകുന്നു. ഭവന സന്ദര്‍ശനം, ബൂത്തുതല പദയാത്ര, കെ.പി.സി.സി യുടെ ഫണ്ട് ശേഖരണം തുടങ്ങി നിരവധി പദ്ധതികളാണ് ഇതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറാക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ വിപുലമായ നിയോജക മണ്ഡലം സമ്മേളനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും.
റാന്നി, കോന്നി നിയേജക മണ്ഡലം സമ്മേളനങ്ങളാണ് ഇന്ന് നടക്കുന്നത്. തിരുവല്ല, അടൂര്‍ സമ്മേളനങ്ങള്‍ നാളെയും ആറന്മുള നിയോജക മണ്ഡലം സമ്മേളനം മാര്‍ച്ച് 1 നും നടക്കും. ബൂത്തുതലം മുതലുള്ള നേതാക്കള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. മാര്‍ച്ച് 4 ന് രാവിലെ 8 മുതല്‍ ജില്ലയിലെ 1078 ബൂത്ത് കമ്മിറ്റികളിലും ഭവന സന്ദര്‍ശനം നടത്തും. ജില്ലയിലെ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള മുഴുവന്‍ നേതാക്കളും അവരവരുടെ ബൂത്തുകളില്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള കുറ്റപത്രം ലഘുലേഖകളാക്കി വീടുകള്‍തോറും വിതരണം ചെയ്യും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 138 -ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി യുടെ ഫണ്ട് ശേഖരണവും ഭവന സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സതീഷ് ചാത്തങ്കേരി, സതീഷ് ബാബു, എസ്. ബിനു എന്നിവരെ ചുമതലപ്പെടുത്തി ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.