പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലെത്തിക്കുവാന്‍ പദ്ധതികള്‍ തയ്യാറാകുന്നു. ഭവന സന്ദര്‍ശനം, ബൂത്തുതല പദയാത്ര, കെ.പി.സി.സി യുടെ ഫണ്ട് ശേഖരണം തുടങ്ങി നിരവധി പദ്ധതികളാണ് ഇതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറാക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ വിപുലമായ നിയോജക മണ്ഡലം സമ്മേളനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും.

റാന്നി, കോന്നി നിയേജക മണ്ഡലം സമ്മേളനങ്ങളാണ് ഇന്ന് നടക്കുന്നത്. തിരുവല്ല, അടൂര്‍ സമ്മേളനങ്ങള്‍ നാളെയും  ആറന്മുള നിയോജക മണ്ഡലം സമ്മേളനം മാര്‍ച്ച് 1 നും നടക്കും. ബൂത്തുതലം മുതലുള്ള നേതാക്കള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. മാര്‍ച്ച് 4 ന് രാവിലെ 8 മുതല്‍ ജില്ലയിലെ 1078 ബൂത്ത് കമ്മിറ്റികളിലും ഭവന സന്ദര്‍ശനം നടത്തും. ജില്ലയിലെ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള മുഴുവന്‍ നേതാക്കളും അവരവരുടെ ബൂത്തുകളില്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള കുറ്റപത്രം ലഘുലേഖകളാക്കി വീടുകള്‍തോറും വിതരണം ചെയ്യും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 138 -ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി യുടെ ഫണ്ട് ശേഖരണവും ഭവന സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സതീഷ് ചാത്തങ്കേരി, സതീഷ് ബാബു, എസ്. ബിനു എന്നിവരെ ചുമതലപ്പെടുത്തി ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...