ചെങ്ങന്നൂർ : ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ച പിണറായി സർക്കാരിനെതിരെയും ബ്ലോക്ക് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരേയും കോൺഗ്രസ്സ് ചെങ്ങന്നൂർ – മാന്നാർ ബ്ലോക്കു കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യായലയത്തിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി സി സി.സെക്രട്ടറി അഡ്വ എബി കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്കു കോൺഗ്രസ്റ്റ് പ്രസിഡന്റ് അഡ്വ.കെ.ആർ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ബ്ലോക്കു പ്രസിഡന്റ് സുജിത് ശ്രീരംഗം കുറ്റപത്രം വായിച്ചു. മാന്നാർ അബ്ദുൾ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.
പി.വി.ജോൺ, ബിപിൻ മാമ്മൻ, ജോജി ചെറിയാൻ, തോമസ് ചാക്കോ, സണ്ണി കോവിലകം, അഡ്വ. ഡി.നാഗേഷ് കുമാർ, മറിയാമ്മ ചെറിയാൻ, സുജ ജോൺ, വി.കെ.ശോഭ, സീമ ശ്രീകുമാർ, രജനീഷ് മോഹൻ, സിബി സജി, പ്രമോദ് ചെറിയനാട് ഗോപു പുത്തൻമഠത്തിൽ, ഉഷ ഭാസി, അബീഷ് പൊയ്കയിൽ, പ്രവീൺ എൻ പ്രഭ, രാധാകൃഷ്ണൻ ചെറിയനാട്, പി.സി.തങ്കപ്പൻ, സജി കുമാർ അലീന വേണു, ശ്രീകുമാരി, സജീവ് വെട്ടിക്കാട്, ഹരികുമാർ മൂർത്തിട്ട, അശോകൻ ബുധനൂർ, സജി ചരവൂർ, സൂരജ് ഇളമ്പള്ളിൽ, അജിത്ത് മാന്നാർ, രാജീവ് ആല, രഘുനാഥ കുറുപ്പ്, രാജേഷ് വെച്ചൂരേത്ത്, മോഹൻ സി.നായർ എന്നിവർ പ്രസംഗിച്ചു.