കൊല്ലത്തും കണ്ണൂരിലും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍ സജ്ജമാക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം :  കൊല്ലത്തും കണ്ണൂരിലും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍ സജ്ജമാക്കുമെന്ന് ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കര്‍ ക്യാംപസില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കണ്ണൂരുകാര്‍ കാലങ്ങളായി കാത്തിരുന്ന ഐടി പാര്‍ക്ക് ഉയരും. ഇതിനായി 293.22 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും പദ്ധതിക്ക് അനുമതിയും നല്‍കിയിട്ടുണ്ട്. കൊല്ലം ഹൈ ടെക് ആകാനുള്ള പാതയില്‍ അതിവേഗം മുന്നേറുകയാണെന്ന് തെളിയിക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

ബജറ്റില്‍ ഐടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട് രണ്ട് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളാണുണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിലോ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി കൊല്ലം കോര്‍പറേഷന് കീഴിലുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പറേഷനുമായി ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാകും ഐടി പാര്‍ക്ക് പദ്ധതിക്ക് രൂപം നല്‍കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ആദ്യഘട്ട ഐടി പാര്‍കിന് രൂപം നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന കാര്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്ത് വരുമാനമുണ്ടാക്കാന്‍ ആത്മവിശ്വാസം നല്‍കുമെന്നും ധനമന്ത്രി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണക്ക് 45 ലക്ഷം രൂപ ലഭിച്ചത് മുൻകൂറായി ; ഇഡിയുടെ കൂടുതൽ തെളിവുകൾ പുറത്ത്

0
കൊച്ചി: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ്...

36 ദിവസം നീണ്ട ഐതിഹാസിക സമരത്തിന് ശേഷം ജന്തര്‍ മന്തറില്‍ നിന്ന് മടങ്ങി പ്രതിഷേധക്കാര്‍

0
ന്യൂഡല്‍ഹി: 36 ദിവസം നീണ്ട ഐതിഹാസിക സമരത്തിന് ശേഷം ജന്തര്‍ മന്തറില്‍...

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല ; കണ്ണൂരില്‍ അമ്മയെ ആക്രമിച്ച് മകന്‍

0
കണ്ണൂർ : ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിന് മാതാവിന് ക്രൂരമര്‍ദനം. പരാതിയില്‍...

പാകിസ്ഥാനെ മുട്ടുകുത്തിച്ച കാർഗിൽ യുദ്ധവിജയത്തിന്‌ ഇന്ന്‌ 27 വർഷം ; സൈനികരുടെ ധീരോജ്ജ്വല ഓർമ്മയിൽ...

0
ഡൽഹി : കാർഗിൽ യുദ്ധവിജയ സ്മരണയിൽ രാജ്യം. ഉയരമേറിയ, ദുർഘട ഭൂപ്രദേശങ്ങളിൽനടന്ന...