വടശ്ശേരിക്കര: ബഫർ സോൺ, പരിസ്ഥിതി ലോല വിഷയങ്ങളിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതമൂലമാണെന്ന് ആൻ്റോ ആൻറണി എം.പി.പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതക്കും ഗുരുതരമായ അനാസ്ഥയ്ക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിൽ പിണറായി സർക്കാർ വെള്ളം ചേർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതാണ് സുപ്രീം കോടതി വിധി ഉണ്ടാകാൻ കാരണമെന്നും ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനാണെന്നും എം.പി. പറഞ്ഞു. ജനവാസ മേഖലകളെ ഒഴിവാക്കി കരുതൽ മേഖല നിർണ്ണയിക്കുന്നതിൽ ഇപ്പോൾ നടക്കുന്ന ഉപഗ്രഹ സർവ്വേ ഉൾപ്പെടെയുള്ള നടപടികൾ പ്രശ്നങ്ങൾ കൂടുതൽ
സങ്കീർണ്ണമാക്കിയിരിക്കുകയാണെന്നും എം.പി പറഞ്ഞു.
നാലഞ്ച് തലമുറകളായി കുടിയേറിയ കർഷകരെ സ്വന്തം കിടപ്പാടത്തു നിന്ന് കുടിയിറക്കുവാനുള്ള ഏത് നീക്കത്തെയും എന്തു വില കൊടുത്തും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരും ഇടതുപക്ഷ ജനപ്രതിനിധികളും ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണ്. ഡി.സി .സി.പ്രസിഡണ്ട് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി.ജനാൽ സെക്രട്ടറി പഴകുളം മധു, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദിൻ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, ലിജു ജോർജ്, ടി.കെ.സാജു, അനിൽ തോമസ്, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫ്രെഡി ഉമ്മൻ, സുനിൽ എസ്.ലാൽ, സജി കൊട്ടയ്ക്കാട്, അഹമ്മദ് ഷാ, ഹരികുമാർ പൂതങ്കര ,എലിസബേത്ത് അബു, രാജു മരുതിക്കൽ, ആർ.ദേവകുമാർ, എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033