താന്‍ കോണ്‍ഗ്രസി​െന്‍റ മുഴുവന്‍ സമയ അധ്യക്ഷ : സോണിയ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്​ നേതൃത്വത്തിനെതിരെ നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക്​ മറുപടിയുമായി അധ്യക്ഷ സോണിയ ഗാന്ധി. താന്‍ കോണ്‍ഗ്രസി​െന്‍റ മുഴുവന്‍ സമയ അധ്യക്ഷയാണെന്ന്​ സോണിയ ഗാന്ധി പറഞ്ഞു. പാര്‍ട്ടി വര്‍ക്കിങ്​ കമ്മിറ്റി യോഗത്തിലാണ്​ അവരുടെ പരാമര്‍ശം. കോണ്‍ഗ്രസ്​ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയ ജി-23 നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ്​ സോണിയ ഗാന്ധി നല്‍കിയത്​.

തന്നോട്​ എല്ലാം തുറന്ന്​ പറയുന്ന രീതിയെ താന്‍ ഇഷ്​ടപ്പെടുന്നുവെന്നും സോണിയ പറഞ്ഞു. മാധ്യമങ്ങളിലൂടെ തന്നോട്​ സംസാരിക്കേണ്ട ആവശ്യമില്ല. കോണ്‍ഗ്രസ്​ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച്‌​ നേതാക്കള്‍ എഴുതിയ കത്ത്​ മാധ്യമങ്ങളിലൂടെ പുറത്ത്​ വന്നതിലായിരുന്നു സോണിയ അതൃപ്​തി പ്രകടിപ്പിച്ചത്​. കര്‍ഷകസമരം, കോവിഡുകാലത്ത്​ ജനങ്ങള്‍ക്ക്​ സഹായം നല്‍കല്‍ എന്നിവയിലെല്ലാം താന്‍ ഫലപ്രദമായി ഇടപ്പെട്ടുവെന്നും സോണിയ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാടെടുക്കുന്ന മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സംയുക്​ത പ്രസ്​താവനകള്‍ പുറത്തിറക്കിയിട്ടുണ്ട്​. ദേശീയവിഷയങ്ങളില്‍ പാര്‍ലമെന്‍റിലും ഇത്തരം സഹകരണമുണ്ടായിട്ടുണ്ടെന്ന്​ സോണിയ പറഞ്ഞു. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്‌​ സത്യസന്ധവും സ്വതന്ത്രവുമായ ചര്‍ച്ചകളാവാം. എന്നാല്‍, ഈ നാല്​ ചുമരുകള്‍ക്ക്​ പുറത്ത്​ എന്താണ്​ പറയേണ്ടതെന്ന്​ വര്‍ക്കിങ്​ കമ്മിറ്റിയുടെ കൂട്ടായ തീരുമാനമായിരിക്കുമെന്നും സോണിയ ഗാന്ധി കൂട്ടിര്‍ച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...