Saturday, May 18, 2024 7:57 pm

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ് ; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല സംവരണവും അവസാനിപ്പിക്കില്ല : രാജ്‌നാഥ് സിങ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കോണ്‍ഗ്രസ് ഭയപ്പെടുത്തുന്ന മാനസികാവസ്ഥ സൃഷ്ടിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഭരണഘടന മാറ്റുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനെയും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആമുഖവും മാറ്റുന്ന പ്രശ്‌നമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ ഭരണഘടന കീറി എറിഞ്ഞുകളയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് ബിജെപി ഒഴിവാക്കിയേക്കുമെന്ന് മറ്റ് ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് 80 തവണ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നു. അടിയന്തരാവസ്ഥക്കാലത്ത് അവര്‍ ആമുഖം മാറ്റി. ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല. ആമുഖത്തില്‍ ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ വ്രണപ്പെടുത്താന്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഭരണഘടനയുടെ ആമുഖം മാറ്റുന്ന പ്രശ്‌നമില്ലെന്നും അവര്‍ അത് മാറ്റി ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരന്മാരില്‍ ഭയം വളര്‍ത്തി ജനങ്ങളുടെ പിന്തുണ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സിംഗ് പറഞ്ഞു. ആത്മവിശ്വാസം സൃഷ്ടിച്ച് ജനപിന്തുണ നേടാനാണ് അവര്‍ ശ്രമിക്കേണ്ടത്, അല്ലാതെ ഭയം ജനിപ്പിക്കരുത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുനാട് മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞു വന്ന തമിഴ്നാട് സ്വദേശികളുടെ ബസിനു...

0
റാന്നി: പെരുനാട് മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞു വന്ന...

ശോഭാ സുരേന്ദ്രൻ്റെ പരാതി ; ദല്ലാൾ നന്ദകുമാർ പുന്നപ്ര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന്...

0
ആലപ്പുഴ: ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ്...

കെ.എസ്.ആർ.ടി.സി ബസ് നടുറോഡില്‍ പെട്ടു ; യാത്രക്കാർ പൊരി വെയിലത്ത് പി.എം റോഡിൽ കുടുങ്ങി

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിൽ കെ.എസ്.ആർ.ടിസി തകരാറിലായി വഴിയിലകപ്പെട്ടതോടെ നഗരം...

ഹൃദയാഘാതം ; വണ്ടൂർ സ്വദേശി ഖത്തറിൽ മരിച്ചു

0
ദോഹ: വണ്ടൂർ ചെറുകോട് തോട്ടുപുറം സ്വദേശി ഖത്തറിൽ മരിച്ചു. കെ.പി.സി.സി അംഗം...