പത്തനംതിട്ട : നരേന്ദ്ര മോഡി സർക്കാർ തകർത്ത് തരിപ്പണമാക്കിയ ഇൻഡ്യൻ ജനാധിപത്യവും ജനാധിപത്യ സംവിധാനങ്ങളും കാത്തു സംരക്ഷിക്കുവാൻ പ്രതിജ്ഞാബന്ധതയോടെ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒട്ടാകെ സംഘടിപ്പിക്കുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗൺ മണ്ഡലത്തിലെ മുണ്ടുകോട്ടക്കൽ വാർഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയെയും അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തെയും തള്ളിപറയുവാനും തമസ്കരിക്കുവാനുമാണ് സംഘപരിവാർ നേതൃത്വം നല്കുന്ന നരേന്ദ്രമോഡി സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യവും മതേതരത്വവും രാജ്യത്തിന്റെ ജീവവായുവാണെന്നും അത് കാത്തുസൂക്ഷിക്കുവാൻ കോൺഗ്രസ് പ്രവർത്തകർക്ക് മറ്റ് ആരേക്കാളും ബാദ്ധ്യതയും കടപാടും ഉണ്ടെന്നും പ്രൊഫ പി. ജെ കുര്യൻ പറഞ്ഞു. ഡി സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, അഡ്വ. കെ ശിവദാസൻ നായർ, പി മോഹൻരാജ്, മാലേത്ത് സരള ദേവി, അനീഷ് വരിക്കണ്ണാമല എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, റോജി പോൾ ഡാനിയൽ, ഹരികുമാർ പുതങ്കര, എലിസബത്ത് അബു, രജനി പ്രദീപ്, സജി കെ.സൈമൺ, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, അബ്ദുൾ കലാം ആസാദ്, ആൻസി തോമസ്, തോമസ് മാത്യു, പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, അബ്ദുൾ, ഷുക്കൂർ, ജോബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.