വിദേശരാജ്യങ്ങളിലേയ്ക്ക് ജോലി വാഗ്‌ദാനം ; യുവജനങ്ങൾ ജാഗ്രത പുലർത്തണം : യുവജന കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പല വിദേശരാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് വാഗ്ദ‌ാനം നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ (Visa fraud ). ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്ന പരാതിയിൽ മാവേലിക്കര സ്വദേശി നൽകിയ പരാതിയിൽ എതിർകക്ഷിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അദാലത്തിലെത്തി അറിയിച്ചു. ജില്ലാ അദാലത്തിൽ 12 പരാതികൾ പരിഹരിച്ചു. 22 പരാതികളാണ് പരിഗണിച്ചത്. 10 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 4 പരാതികൾ ലഭിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമനം, ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്ന പരാതി എന്നിവ തീർപ്പാക്കി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, തൊഴിൽതട്ടിപ്പ്, ആശുപത്രി ജീവനകാരുടെ അനാസ്ഥ, തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചു. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുകയാണെന്നും യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. യുവജനങ്ങൾക്കിടയിൽ വർദ്ധിക്കുന്ന ജോലി സമ്മർദ്ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗം അഡ്വ. ആർ. രാഹുൽ, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....