കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന ചമഞ്ഞ് പണപ്പിരിവ് നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂർ സ്വദേശി രാജേഷ് (43), മണ്ണാംകോണം സ്വദേശി വിനീത് (38), എറണാകുളം സ്വദേശി സുരേഷ് (41) എന്നിവരാണ് പിടിയിലായത്. ​ എംഎൽഎ ആശുപത്രിയിലാണെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ചിലരോട് വിദ്യാർഥി അപകടത്തിൽപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി എംഎൽഎ ഉൾപ്പടെ ചികിത്സാ സഹായം സ്വരൂപിക്കുകയാണെന്നും ഇവർ പറഞ്ഞിട്ടുണ്ട്. എംഎൽഎയുടെ പേരിൽ ഒരു വ്യാപാരിയിൽ നിന്ന് ഇവർ 1000 രൂപ കൈക്കലാക്കിയിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംഎൽഎ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കാട്ടാക്കട ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിന്നാലെ തടിപ്പുകാരുടെ ശബ്ദ സന്ദേശം ഉൾപ്പടെ എം.ആർ ബൈജു പുറത്തുവിട്ടു. തന്‍റെ പഴ്സനൽ സ്റ്റാഫുമായി ബന്ധമില്ലാത്ത സംഭവമാണെന്നും ജാഗ്രത പാലിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...