കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര്‍ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.

നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929). എന്നാല്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറത്താണ് (999 പേര്‍). 875 കേസുകളുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ ; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

0
പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായത് ഫയർഫോഴ്സ്. പാലക്കാട്‌...

ബിജെപിയിൽ വിവാദം ; രാജീവ് ചന്ദ്രശേഖറിനെതിരേ ഒളിയമ്പുമായി എംടി രമേശ്

0
കൊല്ലം : നേതാക്കളുടെയും പ്രവർത്തകരുടെയും പെർഫോമൻസാണോ പ്രതിബദ്ധതയാണോ വിലയിരുത്തേണ്ടത്, എന്നതിനെ ചൊല്ലി...

കുടിവെള്ളം ചോദിച്ചെത്തി പണവും സ്വർണവും കവർന്ന കേസ് ; പ്രതി സഞ്ചരിച്ച കാർ കണ്ടെത്തി

0
കോഴിക്കോട്: പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന...

പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ല ; ദേവസ്വം മരാമത്തിന് മുഖ്യമന്ത്രി വിഡി സതീശന്റെ രൂക്ഷ വിമർശനം

0
തിരുവനന്തപുരം : ശബരിമലയിലെ മരാമത്ത് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ ദേവസ്വം മരാമത്തിന്...