കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ ശക്തി ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏകാധിപത്യ ശക്തികൾ രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന ജനാധിപത്യ, മതേതര ശക്തിയാണ് ഇന്ത്യൻ നാഷണൽ കോൺഗസ് എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി സി യുടെ നൂറ്റിമുപ്പത്തി എട്ട് രൂപ ചലഞ്ച്, നികുതി വർദ്ധനക്കെതിരായ സായാഹ്ന ധർണ്ണ, ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാൻ പദയാത്ര എന്നിവയുടെ വിജയകരമായ നടത്തിപ്പിനായി ചേർന്ന കോൺഗ്രസ് കോന്നി നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാവ് രാജീവ് ഗാന്ധി നയിച്ച സമാനതകളില്ലാത്ത ഭാരത് ജോഡോ യാത്രക്ക് ശേഷം വിദ്വേഷ ശക്തികൾക്കെതിരെ ഒരുമയുടേയും സാഹോദര്യത്തിന്റേയും സന്ദേശം ഉയർത്തി ഇന്ത്യയിലെ എല്ലാ മണ്ഡലം, ബൂത്ത് കേന്ദ്രങ്ങൾ സന്ദർശിച്ച്‌ കോൺഗ്രസ് പാർട്ടി നടത്തുന്ന ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാൻ പദയാത്ര രാജ്യത്ത് വീണ്ടും പുതിയ ചരിത്രം രചിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ജനാധിപത്യ ശക്തികൾ കോൺഗ്രസ് നേതൃത്വത്തിൽ ഒന്നിച്ച് നിന്ന് സമരം നയിക്കേണ്ടത് അനിർവാര്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, എ.സുരേഷ്കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കു പുറം, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, എസ്.വി പ്രസന്നകുമാർ, ഡി. ഭാനു ദേവൻ, എലിസബത്ത് അബു, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, കോന്നി മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി ; വി ശിവൻകുട്ടി

0
തിരുവനന്തപുരം : വധശ്രമക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ സുഗതനെ പുറത്താക്കണമെന്ന്...

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...