പത്തനംതിട്ട : രാജ്യത്തെ മുന്‍പോട്ട് നയിക്കുവാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെയെത്തേണ്ടത് അനിവാര്യമാണെന്നും ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയാണ് കോണ്‍ഗ്രസെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള മിഷന്‍ 2025 ആറന്മുള നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ഭരണഘടന തിരുത്തിയെഴുതുവാനും ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുവാനും സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഭരണകൂടം സംഘടിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികളുടെ ഏകീകരണം അനിവാര്യമാണെന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമാര്‍ ഉസ്മാന്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വ്വാഹസമിതി അംഗങ്ങളായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നേതാക്കളായ അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, എം.ജി കണ്ണന്‍, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനില്‍ .എസ് .ലാല്‍, ജോണ്‍സണ്‍ വിളവിനാല്‍, ജെറി മാത്യു സാം, റോജി പോള്‍ ദാനിയല്‍, ജി. രഘുനാഥ്, റോഷന്‍ നായര്‍, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, ഷാം കുരുവിള, വിനീത അനില്‍, സിന്ധു അനില്‍, സി.കെ. ശശി, സുനില്‍കുമാര്‍ പുല്ലാട് എന്നിവര്‍ പ്രസംഗിച്ചു.