ഓണ സമ്മാനമായി സ്കൂൾ ബസ് നല്‍കിയ എംഎൽഎക്ക് നന്ദി പറഞ്ഞ് കുഞ്ഞുങ്ങൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: വിദ്യാലയ മുറ്റത്ത് വന്ന പുത്തൻ സ്കൂൾ ബസ് തങ്ങൾക്ക് സ്വന്തം എന്നറിഞ്ഞപ്പോൾ ബഡ് സ്കൂളിലെ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് നക്ഷത്ര പുഞ്ചിരി. മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് എത്താൻ പാടുപെടുന്ന കുഞ്ഞുങ്ങൾക്ക് ഓണ സമ്മാനമായി സ്കൂൾ ബസ് നല്‍കിയ എംഎൽഎക്ക് നന്ദി പറഞ്ഞ് കുഞ്ഞുങ്ങൾ. നാറാണംമൂഴി ബഡ് സ്കൂളിലാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 16.2 ലക്ഷം രൂപ ചെലവഴിച്ച പുതിയ സ്കൂൾ ബസ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ സമ്മാനിച്ചത്.
പട്ടികജാതി പട്ടിക വർഗ്ഗ കുട്ടികൾ ഉൾപ്പെടെ 78 കുട്ടികളാണ് നാറാണംമൂഴി ബഡ് സ്കൂളിൽ ഉള്ളത്. മലയോര മേഖലയിൽ പല ഭാഗങ്ങളായിരുന്നു കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്നത് ശ്രമകരമായിരുന്നു. ഇതിനുവേണ്ടി ചിലവാകുന്ന ഓട്ടോ ചാർജ്ജും മറ്റും പാവപ്പെട്ട കുട്ടികളുടെ രക്ഷകർത്താക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടികളുടെ ബുദ്ധിമുട്ട് നേരിൽ കണ്ട് മനസ്സിലാക്കിയാണ് റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി എംഎൽഎ പുതിയ ബസ് അനുവദിച്ചത്. ബസിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഗോപി അധ്യക്ഷനായി. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് സോണിയ മനോജ് , ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജൻ നീറം പ്ലാക്കൽ, സന്ധ്യ അനില്‍, സാംജി ഇടമുറി, മിനി ഡൊമിനിക്, ബഡ് സ്കൂൾ അധ്യാപകൻ കെ ആർ രതീഷ്, പി ടി എ പ്രസിഡൻ്റ് എം പി സുരേന്ദ്രൻ, എസ്.ആര്‍ സന്തോഷ് കുമാര്‍,അനില്‍ അത്തിക്കയം,ജെയിംസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...