കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്നവര്‍ക്കും നേരെ മദ്യപസംഘത്തിന്റെ  ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. വാഹനത്തിന്റെ ഡ്രൈവര്‍ രതീഷിന് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇരുപതോളം യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ വിവാഹത്തില്‍ പങ്കെടുത്ത് തിരികെ മടങ്ങവേ ഇവരുടെ വാഹനത്തിന് കുറുകെ മറ്റൊരു കാര്‍ നിര്‍ത്തിയിടുകയായിരുന്നു.

മാര്‍ഗ്ഗ തടസ്സം സൃഷ്‌ടിച്ച വാഹനം മാറ്റുവാനായി രതീഷ്‌ ഹോണ്‍ മുഴക്കിയതാണ് കാറില്‍ ഉണ്ടായിരുന്നവരെ പ്രകോപിതരാക്കിയത്. കാറില്‍ നിന്നും പുറത്തിറങ്ങിയ സംഘം ട്രാവലര്‍ പിന്‍തുടര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുകയുമായിരുന്നു. അക്രമത്തില്‍ രതീഷിന് കണ്ണിന് പരിക്കേല്‍ക്കുകയും ട്രാവലറിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് നരേന്ദ്ര മോദിയുടെ പേര് നൽകിയ സംഭവത്തിൽ എതിർപ്പുമായി ഒരുവിഭാഗം വ്യാപാരികൾ

0
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...