ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385 മത് സ്നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്താൽ ഓണ സമ്മാനമായി ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ചിഞ്ചു രമേശിനും കുടുംബത്തിനും നൽകി. വീടിന്റെ താക്കോൽദാനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. ആദിവാസികളുടെ ജീവിതത്തിന് അനുയോജ്യമായ പരിസ്ഥിതി സൗഹൃദമായി ടീച്ചർ നിർമ്മിച്ചു നൽകിയ വീടുകൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ളാഹ മഞ്ഞത്തോട് വനമേഖലയിൽ വനംവകുപ്പ് നൽകിയ ഭൂമിയിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ടാർപോളിൻ കൊണ്ട് മറച്ച കുടിലുകളിൽ കഴിഞ്ഞിരുന്ന ചിഞ്ചു രമേശിനും കുടുംബത്തിനും രണ്ട് നിലകളിലായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും വരാന്തയും അടങ്ങിയ പരിസ്ഥിതി സൗഹൃദ വീടാണ് നൽകിയത്. ചടങ്ങിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഷൂഹൈബ്, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ബെൻസി ലാൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സുനീഷ്, പ്രോജക്ട് കോർഡിനേറ്റർ കെ.പി.ജയലാൽ, ബെറ്റി മാത്യു, വർഗീസ് മാപ്പിള, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

0
പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...