ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങള്‍, ചന്ത എന്നിവിടങ്ങളിലെല്ലാം തിരക്ക് വര്‍ധിച്ചിട്ടുണ്ട്. തുണിക്കടകളിലും പലചരക്ക് കടകളിലുമാണ് തിരക്ക് കൂടുതല്‍. നഗരത്തില്‍ തിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പച്ചക്കറികള്‍ക്കും ഏത്തക്കയ്ക്കും ഉള്‍പ്പെടെ തീ വിലയാണെന്ന് പത്തനംതിട്ട നഗരത്തില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നവര്‍ പറയുന്നു. റാന്നി, ആറന്മുള, കോന്നി തുടങ്ങിയ ജില്ലയുടെ വിവിധ ഇടങ്ങളില്‍ മഴയ്ക്കും പ്രളയത്തിനും തൊട്ടുപിന്നാലെയാണ് ഓണം എത്തിയത്. ഇത് മൂലം സാധാരണക്കാരായ ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ വലിയ സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെന്നും ജനങ്ങള്‍ പറയുന്നു.

പൂക്കളുടെ വിപണിയും ജില്ലയില്‍ സജീവമാണ്. ജമന്തിക്കും ചെണ്ടുമല്ലിക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂക്കളുടെ വിപണിയില്‍ തിരക്ക് തുടങ്ങിയിരുന്നു. മുല്ലപ്പൂവിനുള്‍പ്പെടെ വലിയ വിലയാണ് വിപണിയില്‍. ജില്ലയുടെ മലയോര മേഖലയില്‍ നിന്നുള്ള നിരവധി ആളുകള്‍ പത്തനംതിട്ട നഗരത്തില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നുണ്ട്. സാധനങ്ങള്‍ക്ക് എത്ര വലിയ വിലവര്‍ധനവ് ഉണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങുവാനുള്ള തിരക്കിലാണ് പത്തനംതിട്ടയിലെ ആളുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് നരേന്ദ്ര മോദിയുടെ പേര് നൽകിയ സംഭവത്തിൽ എതിർപ്പുമായി ഒരുവിഭാഗം വ്യാപാരികൾ

0
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...