ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജസോല ഗ്രാമത്തിലായിരുന്നു സംഭവം. പട്ടം പറത്തുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ തുറസ്സായ ഓടയിൽ വീണത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കുട്ടിയെ കാണാതാകുകയായിരുന്നു. വീടിന് സമീപത്തുള്ള ഓടയിൽ വീണിട്ടുണ്ടാകാമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഡൽഹി ഫയർ സർവീസ്, എൻഡിആർഎഫ്, പ്രത്യേക രക്ഷാസേന, സ്കൂബ ഡൈവർമാർ എന്നിവർ ചേർന്ന് സംയുക്ത തിരച്ചിൽ നടത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ഓടയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.

നേരത്തെ രക്ഷാസേനയ്ക്ക് കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കൈയിൽ വടിയുമായി പിതാവ് സ്വയം ഓടയിലിറങ്ങി മകനെ തിരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം ഡൽഹിയിൽ നിർമാണ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് സൗത്ത് ഈസ്റ്റ് (സെൻട്രൽ) സോണിലെ ജൂനിയർ എഞ്ചിനീയറെ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി സസ്പെൻഡ് ചെയ്യുകയും അച്ചടക്ക നടപടി ആരംഭിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...