24.6 C
Pathanāmthitta
Sunday, October 17, 2021 11:51 am
Advertisment

ഗ്രൂപ് ക്വോട്ട നടക്കില്ല ഹൈകമാന്‍ഡ് തീരുമാനം : ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തിരിച്ചടി

ന്യൂ​ഡ​ല്‍​ഹി : കേ​ര​ള​ത്തി​ലെ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ നി​യ​മ​ന​ത്തി​ല്‍ ഗ്രൂ​പ്​ ക്വോ​ട്ട ന​ട​പ്പി​ല്ലെ​ന്ന്​ ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ട്, ഉ​ട​ക്കി​നി​ല്‍​ക്കു​ന്ന പ്ര​മു​ഖ നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ മെ​രു​ക്കാ​ന്‍ ഹൈ​ക​മാ​ന്‍​ഡ്​ അ​നു​ന​യ സം​ഭാ​ഷ​ണ​ത്തി​ല്‍. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​സ്​​ഥാ​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ന്‍​വ​റാ​ണ്​ ക​ള​ത്തി​ല്‍. ഓ​ണ​ത്തി​ന്​ ശേ​ഷം പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ്​ അ​ദ്ദേ​ഹം ന​ല്‍​കു​ന്ന സൂ​ച​ന. ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു ​മു​ന്നോ​ട്ടു​പോ​കാ​ന്‍ പ​റ്റി​ല്ലെ​ന്ന്​ സ്​​ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യൂം തു​ട​രു​ന്ന​ത്. ഗ്രൂ​പ്​ ക്വോ​ട്ട പ്ര​കാ​രം ഭാ​ര​വാ​ഹി​ത്വം കി​ട്ടി​ല്ലെ​ന്നു​വ​ന്നാ​ല്‍ അ​വ​ര്‍​ക്കൊ​പ്പ​മു​ള്ള​വ​ര്‍ ത​നി​യെ വ​ഴി​ക്കു​വ​രു​മെ​ന്നാ​ണ് കെ.സു​ധാ​ക​ര​ന്‍, വി.​ഡി സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന പു​തി​യ നേ​തൃ​ത്വ​ത്തിന്‍റെ പ​ക്ഷം.

ഗ്രൂ​പ്​ നേ​താ​ക്ക​ളു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക​പ്പു​റം, പു​തു​താ​യി നി​യോ​ഗി​ച്ച നേ​തൃ​നി​ര​ക്ക്​ ​പ​റ്റി​യ ടീ​മാ​ണ്​ ഇ​നി സം​സ്​​ഥാ​ന​ത്ത്​ ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന്​ ഹൈ​ക​മാ​ന്‍​ഡും ക​രു​തു​ന്നു. ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ പ​ട്ടി​ക​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴ​ത്തെ സ്​​ഥി​തി ഇ​താ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി സ​തീ​ശ​ന്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ. സു​ധാ​ക​ര​ന്‍, വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്‍​റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, പി.​ടി തോ​മ​സ്, ടി.​സി​ദ്ദീ​ഖ്​ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്​ ചു​രു​ക്ക​പ്പ​ട്ടി​ക താ​രി​ഖ്​ അ​ന്‍​വ​റി​ന്​ കൈ​മാ​റി​യ​ത്. ഈ ​പു​തി​യ നേ​തൃ​ത്വം ഒ​ന്നി​ച്ചു​നി​ന്ന്​ ന​ല്‍​കി​യ പ​ട്ടി​ക പൊ​ളി​ച്ച്‌​ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും നി​ര്‍​ദേ​ശി​ക്കു​ന്ന പു​തി​യ പേ​രു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ ഹൈ​ക​മാ​ന്‍​ഡി​ന്. അ​ത്​ പ​ട്ടി​ക ന​ല്‍​കി​യ അ​ഞ്ചു​പേ​രെ​യും അ​വ​ഹേ​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.

അ​തു​കൊ​ണ്ട്​ പ​ട്ടി​ക​യി​ലു​ള്ള പേ​രു​ക​ള്‍ മു​ന്‍​നി​ര്‍​ത്തി ച​ര്‍​ച്ച​യാ​കാം. ഇ​തോ​ടെ​യാ​ണ്​ ഗ്രൂ​പ്​ നേ​താ​ക്ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌​ സോ​ണി​യ​ക്ക്​ ക​ത്തെ​ഴു​തി​യ​ത്. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ മാ​റ്റി വി.​ഡി സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​തും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു പ​ക​രം കെ.സു​ധാ​ക​ര​നെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റാ​ക്കി​യ​തും ഗ്രൂ​പ്​ സ​മ്മ​ര്‍​ദ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ചാ​ണെ​ന്നി​രി​ക്കേ, ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ നി​യ​മ​ന​ങ്ങ​ളി​ലും അ​തേ നി​ല​പാ​ട്​ ത​ന്നെ​യാ​ണ്​ ഉ​ള്ള​തെ​ന്ന്​ ഹൈ​ക​മാ​ന്‍​ഡ്​ പ്ര​തി​നി​ധി​ക​ള്‍ കേ​ര​ള​ത്തി​ലെ പു​തി​യ നേ​താ​ക്ക​ളോ​ട്​ ഡ​ല്‍​ഹി ച​ര്‍​ച്ച​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചു​രു​ക്ക​പ്പ​ട്ടി​ക ന​ല്‍​കു​ന്ന​തി​നു​മു​മ്പ് പു​തി​യ നേ​തൃ​ത്വം ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടും ചെ​ന്നി​ത്ത​ല​യോ​ടും അ​ഭി​പ്രാ​യം തേ​ടി​യി​ല്ലെ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന്​ ഹൈ​ക​മാ​ന്‍​ഡ്​ ക​രു​തു​ന്നു​മി​ല്ല.

പ​രി​ഗ​ണി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക എ​ഴു​തി​ന​ല്‍​കാ​ന്‍ ഇ​രു​വ​രോ​ടും പു​തി​യ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, അ​ത്​ വൈ​കി​യ​പ്പോ​ള്‍, നേ​ര​ത്തേ ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന​യി​ല്‍ ഉ​യ​ര്‍​ന്ന പേ​രു​ക​ള്‍ കൂ​ടി അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക ഡ​ല്‍​ഹി​യി​ലെ​ത്തി​യ നേ​തൃ​സം​ഘം കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ത്​ ഗ്രൂ​പ്​ നേ​താ​ക്ക​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​ന്​ അ​പ്പു​റ​മാ​യി. പു​തി​യ നേ​തൃ​ത്വ​ത്തിന്‍റെ താ​ല്‍​പ​ര്യ​മാ​ണ്​ മേ​ല്‍​കൈ നേ​ടി​യ​തെ​ന്നാ​ണ്​ അ​വ​രു​ടെ കു​റ്റ​പ്പെ​ടു​ത്ത​ല്‍. അ​തേ​സ​മ​യം, ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ​യും ചെ​ന്നി​ത്ത​ല​യു​ടെ​യും സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കൊ​ത്ത്​ നി​ല​പാ​ടെ​ടു​ക്കേ​ണ്ടി​വ​ന്ന മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​പ്പോ​ലെ വ​ഴ​ങ്ങി​നി​ല്‍​ക്കാ​ന്‍ സു​ധാ​ക​ര​ന്‍ ത​യാ​റ​ല്ല.

ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലേ​ക്ക്​ പേ​രു​ന​ല്‍​കാ​ന്‍ വൈ​കി​ച്ച​ത്​ ബോ​ധ​പൂ​ര്‍​വ​മാ​ണെ​ന്ന്​ പു​തി​യ നേ​തൃ​ത്വം ക​രു​തു​ന്നു. ആ​ഗ​സ്​​റ്റ്​ 15ന്​ ​മുന്‍പ് ചു​രു​ക്ക​പ്പ​ട്ടി​ക ന​ല്‍​കാ​ന്‍ ഹൈ​ക​മാ​ന്‍​ഡ്​ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. പ​ക്ഷേ, ഗ്രൂ​പ്​ നേ​താ​ക്ക​ള്‍ സ​ഹ​ക​രി​ച്ചി​ല്ല. ഗ്രൂ​പ്​ നേ​താ​ക്ക​ളി​ല്ലെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കി​ല്ലെ​ന്നു വ​രു​ത്താ​നു​ള്ള ഈ ​ശ്ര​മം അ​ട്ടി​മ​റി​ക്കാ​നാ​ണ്​ പു​തി​യ നേ​താ​ക്ക​ള്‍ ഒ​രു​മി​​ച്ചെ​ത്തി പ​ട്ടി​ക നേ​തൃ​ത്വ​ത്തി​ന്​ ന​ല്‍​കി​യ​ത്. ഇ​നി​യി​പ്പോ​ള്‍ അ​തു പൊ​ളി​ക്കാ​ന്‍ പ​റ്റാ​ത്ത കെ​ണി​യി​ലാ​ണ്​ ഗ്രൂ​പ്​ മാ​നേ​ജ​ര്‍​മാ​ര്‍.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular