ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗുവാര ബ്ലോക്ക് പ്രസിഡന്‍റ് ഇന്ദ്ര പ്രതാപ് സിങ് പാര്‍മറിനെയാണ് ഛതര്‍പൂരില്‍ വെച്ച് വെടിവെച്ചത്.‘വെടിയേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്’- എസ്.പി ലോകേന്ദ്ര സിങ് വ്യക്തമാക്കി.
അതെ സമയം കൃത്യം നടന്ന സ്ഥലത്തുവെച്ച് പാര്‍മര്‍ രണ്ട് ബൈക്ക് യാത്രക്കാരോട് സംസാരിക്കവേ ചുവന്ന നിറത്തിലുള്ള ബൈക്കിലെത്തിയ രണ്ടുപേര്‍ പുറകില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായതായി കോണ്‍ഗ്രസ് നേതാവ് ദീപ്തി പാണ്ഡേ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ആവശ്യപ്പെട്ടു.