ന്യൂഡല്‍ഹി : വിഎച്ച് എന്നറിയപ്പെടുന്ന തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായ വി.ഹനുമന്ത റാവുവിനു കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വി ഹനുമന്ത റാവു പൊതുജനങ്ങള്‍ക്കായി കോവിഡ് ബോധവല്‍ക്കരണ പരിപാടിയും നടത്തിയിരുന്നു. ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാരിനെതിരെ അടുത്തിടെ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗവുമായിരുന്നു വി.എച്ച്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ അന്‍പതാം പിറന്നാളിനോടനുബന്ധിച്ചു പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ചടങ്ങിലും പങ്കെടുത്തിരുന്നു.
ഗാന്ധി ആശുപത്രിയിൽ സുരക്ഷയും സുരക്ഷാ ഉപകരണങ്ങളും ഇല്ലാത്തതില്‍ പ്രതിഷേധിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂടെനില്‍ക്കാന്‍ വി.എച്ച് ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് അണുബാധയുണ്ടായതെന്ന് അഭ്യൂഹമുണ്ട്. സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈനിലേക്കു മാറ്റി.