സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് വെളിപ്പെടുത്തല്‍. കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പ് നാടുവിട്ടത് തന്റെ കാറിലാണെന്നും ടാക്‌സി ഡ്രൈവര്‍ ശിവദാസന്‍ പറഞ്ഞു. സുകുമാരക്കുറുപ്പിനെ കാറില്‍ കയറ്റിയത് കായംകുളത്തെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നാണെന്നും ശിവദാസന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് വിളിച്ച് ഏഴുമണിക്ക് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേരെ കൊണ്ടുവിടാന്‍ ചെല്ലണമെന്ന് പറഞ്ഞു. മാവേലിക്കരയില്‍ വിടണമെന്നാണ് ആദ്യം പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ കൊല്ലം വരെ കൊണ്ടു വിടണമെന്ന് ആവശ്യപ്പെട്ടു.

റെയില്‍വേ സ്റ്റേഷന്റെ മുമ്പില്‍ വെച്ച് അങ്ങോട്ട് കയറേണ്ട വെളിയില്‍ നിര്‍ത്തിയാല്‍ മതിയെന്ന് പറഞ്ഞു. അന്നത്തെ റേറ്റ് അനുസരിച്ച് 150 രൂപയും തന്നുവെന്ന് ശിവദാസന്‍ പറയുന്നു. പൈസ തന്നശേഷം അവര്‍ ഇറങ്ങിപ്പോയി. അപ്പോള്‍ ഇവരെ അറിയില്ലായിരുന്നു. പിന്നീട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍, ഫോട്ടോ കാണിച്ചിട്ട് ഈ ആളായിരുന്നോ എന്നു ചോദിച്ചു. ഇതു സുകുമാരക്കുറുപ്പ് ആണെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് അറിയുന്നത്. സുകുമാരക്കുറുപ്പും ഡ്രൈവര്‍ പൊന്നപ്പനുമാണ് കാറില്‍ കയറിയത് എന്നും ശിവദാസന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....