തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നടപടി ഡിഎംകെയുമായുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിക്കലല്ലെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നടപടി ഡിഎംകെയുമായുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിക്കലല്ലെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ. ബിജെപിയെ തമിഴ്‌നാട്ടിൽ നിന്നും അകറ്റി നിർത്താനാണ് മതേതര നിലപാടുള്ള ടിവികെയെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം ന്യു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 117 സീറ്റുകൾ വേണമെന്നിരിക്കെ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.

ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകൾ മാത്രം അകലെയുള്ള വിജയ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ബന്ധപ്പെടുകയും പിന്തുണ തേടുകയും ചെയ്തു. തമിഴ്‌നാട്ടിൽ ബിജെപി പിൻവാതിലിലൂടെ അധികാരം പിടിക്കുന്നത് തടയാൻ മതേതര സഖ്യത്തെ പിന്തുണയ്ക്കുക എന്നതായിരുന്നു ഹൈക്കമാൻഡിന്റെ തീരുമാനമെന്ന് മാണിക്കം ടാഗോർ പറഞ്ഞു.കോൺഗ്രസിനെ ‘പിന്നിൽ നിന്ന് കുത്തിയവർ’ എന്ന് വിശേഷിപ്പിച്ചത് ഡിഎംകെയിലെ ജൂനിയർ നേതാക്കളാണ്. അതിന് അമിത പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ വർഗീയ ശക്തികളിൽ നിന്ന് സംരക്ഷിക്കുക എന്നതിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെന്നൈയിലെ രണ്ടാം വിമാനത്താവളപദ്ധതി ഉപേക്ഷിച്ചു, സൗജന്യ എൽപിജി ; പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

0
ചെന്നൈ : ചെന്നൈയിൽ രണ്ടാമതൊരു വിമാനത്താവളത്തിനുള്ള പദ്ധതി ഉപേക്ഷിച്ചും പുതിയ സൗജന്യ...

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...