ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തന്‍റെ ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുളള പങ്കാളിയെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് രാഹുലിന്‍റെ അഭിപ്രായം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി തന്‍റെ ജീവിത സഖിയെക്കുറിച്ചുളള പരാമര്‍ശം നടത്തിയത്. തന്‍റെ അമ്മയായ സോണിയ കഴിഞ്ഞാൽ രണ്ടാമത്തെ അമ്മയാണ് ഇന്ദിര ഗാന്ധിയെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

മുത്തശ്ശിയുടെ പോലെ സ്വഭാവ സവിശേഷതയുള്ള സ്ത്രീയെയാണോ ജീവിത പങ്കാളിയാക്കാൻ ആഗ്രഹം എന്നായിരുന്നു യൂട്യൂബർ രാഹുൽ ഗാന്ധിയോട് ചോദിച്ചത്. എന്നാൽ ഇതൊരു രസകരമായ ചോദ്യമാണെന്നും തന്‍റെ അമ്മൂമ്മയുടെ സ്വഭാവ മഹിമയ്‌ക്കൊപ്പം അമ്മയുടെ ഗുണഗണങ്ങള്‍ കൂടിയുള്ള വനിതയായാല്‍ വളരെ നന്നായി എന്നാണ് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത്.

സൈക്കിളുകളും മോട്ടോര്‍ സൈക്കിളുകളും ഓടിക്കാനുള്ള ഇഷ്ടത്തെ കുറിച്ചും രാഹുല്‍ പറഞ്ഞു. താന്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഓടിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ല. ഇലക്ട്രിക് മോട്ടോറുകളുള്ള സൈക്കിളുകളും മൗണ്ടൻ ബൈക്കുകളും നിര്‍മിക്കുന്ന ചൈനീസ് കമ്പനിയെ കുറിച്ചും രാഹുല്‍ പറഞ്ഞു. തനിക്ക് സ്വന്തമായി കാര്‍ ഇല്ലെന്നും രാഹുല്‍ അഭിമുഖത്തിനിടെ പറഞ്ഞു.

പപ്പു എന്നെല്ലാം വിളിച്ചു പരിഹസിക്കുന്നവരോട് തനിക്ക് തിരിച്ച് പരിഭവമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. മിണ്ടാപ്പാവ എന്ന് പരിഹസിക്കപ്പെട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയെന്ന് അറിയപ്പെട്ടത്. പപ്പു എന്നല്ല വേറെ എന്തെങ്കിലും പേരു വിളിച്ചാലും പ്രശ്നമില്ല. ഉള്ളില്‍ ഭയമുള്ളവരാണ് ഇത്തരം പേരുകളുമായി വരുന്നത്. തന്‍റെ മനസ്സ് ശാന്തമാണെന്നും രാഹുല്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...