പാർട്ടിയിലേക്ക് ചിലർ വരും ; യുഡിഎഫ് നേതാക്കൾ താൽപ്പര്യമറിയിച്ചെന്ന് ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപ്പര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട്  സമീപിച്ചതെന്നും ഇക്കാര്യത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൽ ജോസ് കെ മാണി തയ്യാറായിട്ടില്ല.

ജോസ് കെ മാണിയെ മുൻനിർത്തി കോട്ടയത്തടക്കമുള്ള നേതാക്കളെ എൽഡിഎഫിലെത്തിക്കാൻ സിപിഎം ശ്രമം നടത്തുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കളെയും അണികളെയും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് എത്തിക്കാനാണ് നീക്കം. ഇതിനിടെയാണ് ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച ജോസ് കെ മാണി അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അറിയിച്ചു. നിലവിൽ പാർട്ടി ചുമതല വഹിക്കാനാണ് താൽപ്പര്യമെന്നും മറ്റെല്ലാം വാർത്തസൃഷ്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു. നേരത്തെ പാർട്ടിയെ ഒറ്റ മന്ത്രി സ്ഥാനത്തിൽ ഒതുക്കിയെങ്കിലും വലിയ എതിർപ്പുകൾ ജോസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇതോടെ ജോസ് കെ മാണിക്ക് ഏതെങ്കിലും സുപ്രധാന സ്ഥാനം നൽകിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....