മലപ്പുറം : കൂരിയാട് റോഡ് അപകട സ്ഥലം സന്ദർശിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വി ടി ബൽറാം. നാട്ടുകാരുടെ പരാതി നിർമാണ കമ്പനിയും ദേശീയ പാത അതോറിറ്റിയും അവഗണിച്ചു. പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തുകയാണ് കമ്പനി. ദേശീയ പാത അതോറിറ്റി ആണ് നിർമാണം എങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് ഉണ്ട്. ആ ഉത്തരവാദിത്വം സർക്കാർ നിർവ്വഹിക്കുന്നില്ലെന്നും വി ടി ബൽറാം കുറ്റപ്പെടുത്തി. അതിനിടെ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ കളക്ടർ യോഗം വിളിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ എൻഎച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നൽകി. മഴയെ തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1