Saturday, May 4, 2024 11:32 pm

കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ കോൺ​ഗ്രസുകാർ മാപ്പുപറയണം – എം.സ്വരാജ്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ കോൺ​ഗ്രസുകാർ ശവക്കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ മാപ്പുപറയണമെന്ന് സിപിഐ എം നേതാവ് എം.സ്വരാജ്. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം ആരംഭിച്ചത് ശവക്കല്ലറയിൽ പോയി പ്രാർത്ഥിച്ചിട്ടാണ്. കൂടെയെത്തിയ കോൺ​ഗ്രസുകാർ മറ്റ് ശവക്കല്ലറകൾക്ക് മുകളിൽ ചെരുപ്പിട്ട് കയറി നിന്നിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അത് ആരുടെയൊക്കെയോ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന സ്ഥലമാണ്. ഈ സംഭവത്തിൽ അവർ മാപ്പുപറയണം. ക്യാമറയിൽ മുഖംവരാൻവേണ്ടി തിക്കിത്തിരക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നും കോൺ​ഗ്രസ് പ്രവർത്തകർ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന അഭിപ്രായം സിപിഐ എമ്മിനില്ലെന്നും സ്വരാജ് വ്യക്തമാക്കി. അതുകൊണ്ടാണ് അത് ഒരു വിഷയമാക്കി ഉയർത്താൻ ഇടതുപക്ഷം തയ്യാറാവാത്തത്. തെരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹത്തെയും സഭയെയും കോൺ​ഗ്രസ് ആക്രമിക്കുന്നത് പരാജയ ഭീതിമൂലമാണെന്നും എം.സ്വരാജ് പറഞ്ഞു.

തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ.വി തോമസ് പ്രതികരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ.വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല, എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...

ഒരു സൈക്കിൾ പോലും എനിക്കില്ല, ദാരിദ്ര്യം അറിഞ്ഞാണ് ഞാൻ ജീവിച്ചത്’ : പ്രധാനമന്ത്രി നരേന്ദ്ര...

0
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ...

ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും

0
കൊച്ചി : ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും. സന്നിധാനത്തെ ഗസ്റ്റ്...