കൊടുമൺ : കൊടുമൺ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ കുമാറിന്റെ പക്ഷപാതപരമായ സമീപനത്തിൽ പ്രതിക്ഷേധിച്ചുകൊണ്ട് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി സി സി അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായ അജികുമാർ രണ്ടാംകുറ്റി തന്റെ സഹപ്രവർത്തകന്റെ ഒരു പരാതി സംബന്ധിച്ച് സംസാരിക്കുവാൻ പോയപ്പോൾ കൊടുമണ്‍ എസ് എച്ച് ഓ ഇദ്ദേഹത്തെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതിനെതിരെ അജികുമാര്‍ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.
കൊടുമൺ എസ് എച്ച് ഓ യുടെ പേരിൽ അടിയന്തിരമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയാ വർഗ്ഗീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൊടുമൺ മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചു മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. എ വിജയൻനായർ, അഡ്വ.ബിജു ഫിലിപ്പ്, അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, അഡ്വ. കെ പി ബിജുലാൽ, സണ്ണി കെ ഏബ്രഹാം, ആർ സി ഉണ്ണിത്താൻ, ജ്യോതിഷ് പെരുമ്പുളിക്കൽ, ലാലി സുദർശൻ, ഗീതാ ദേവി, ദീപു വടക്കേക്കര, സുരേഷ് മുല്ലൂർ, പ്രകാശ് ജോൺ പുത്തൻകാവിൽ, എ.ജി ശ്രീകുമാർ, ജിതേഷ് കുമാർ വി ആർ, ലിസ്സി റോബിൻസ്, സിനി ബിജു, ഐക്കാട് സോമരാജൻ, പ്രകാശ് ജി, രഞ്ജു ഐക്കാട്, സുനിൽ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.