കൊടുമൺ എസ്.എച്ച്.ഓ ക്കെതിരെ നടപടിയെടുക്കണം ; കൊടുമൺ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമൺ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ കുമാറിന്റെ  പക്ഷപാതപരമായ സമീപനത്തിൽ പ്രതിക്ഷേധിച്ചുകൊണ്ട്  കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി സി സി അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായ അജികുമാർ രണ്ടാംകുറ്റി തന്റെ സഹപ്രവർത്തകന്റെ  ഒരു പരാതി സംബന്ധിച്ച് സംസാരിക്കുവാൻ പോയപ്പോൾ കൊടുമണ്‍ എസ് എച്ച് ഓ ഇദ്ദേഹത്തെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതിനെതിരെ അജികുമാര്‍ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.

കൊടുമൺ എസ് എച്ച് ഓ യുടെ പേരിൽ അടിയന്തിരമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയാ വർഗ്ഗീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൊടുമൺ  മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചു മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു.  എ വിജയൻനായർ, അഡ്വ.ബിജു ഫിലിപ്പ്, അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, അഡ്വ. കെ പി ബിജുലാൽ, സണ്ണി കെ ഏബ്രഹാം, ആർ സി ഉണ്ണിത്താൻ, ജ്യോതിഷ് പെരുമ്പുളിക്കൽ, ലാലി സുദർശൻ, ഗീതാ ദേവി, ദീപു വടക്കേക്കര, സുരേഷ് മുല്ലൂർ, പ്രകാശ് ജോൺ പുത്തൻകാവിൽ, എ.ജി ശ്രീകുമാർ, ജിതേഷ് കുമാർ വി ആർ, ലിസ്സി റോബിൻസ്, സിനി ബിജു, ഐക്കാട് സോമരാജൻ, പ്രകാശ് ജി, രഞ്ജു ഐക്കാട്, സുനിൽ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...