ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത മേഖലയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതർ സമരം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 25നായിരുന്നു അടിമാലിയിൽ മണ്ണിടിഞ്ഞ് ഒമ്പത് വീടുകൾ പൂർണമായി തകർന്നത്. ദേശീയപാത നിർമ്മാണത്തിനിടെ അടിമാലിയിൽ കൂമ്പൻപാറയിലെ മണ്ണിടിപ്പായിരുന്നു ദുരന്തത്തിന് കാരണം. വീട് നഷ്ടമായവർക്ക് ഇൻഷുറൻസ് തുക നൽകാൻ നിർമ്മാണ കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുക ലഭിക്കാതായതോടെയാണ് ദുരന്തബാധിതർ പ്രത്യക്ഷ സമരം തുടങ്ങിയത്. പൂർണ്ണമായി തകർന്ന എട്ട് വീടുകൾക്കുള്ള 10 ലക്ഷം രൂപ കൈമാറിയെങ്കിലും ബാക്കി 18 കുടുംബങ്ങൾക്ക് തുക ലഭിച്ചിരുന്നില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























