സില്‍വര്‍ ലൈന് എതിരായ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് ഏഴിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ”കെ റെയില്‍ വേണ്ട, കേരളം മതി”എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധകൃഷ്ണന്‍ അറിയിച്ചു. രാവിലെ 11 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ (കൊല്ലം), എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി (കണ്ണൂര്‍), മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല (കോഴിക്കോട്), യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍(തൃശ്ശൂര്‍), കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് (എറണാകുളം), ടി. സിദ്ധിഖ് (കാസര്‍കോട്), മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍(പാലക്കാട്) , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(കോട്ടയം), കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം(വയനാട്), രാജ്മോഹന്‍ ഉണ്ണിത്താന്‍(മലപ്പുറം), അടൂര്‍ പ്രകാശ് (ആലപ്പുഴ), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ആന്റോ ആന്റണി (പത്തനംതിട്ട) തുടങ്ങിയവര്‍ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...