Friday, April 11, 2025 2:43 pm

പാർലമെന്റ് പാസ്സാക്കിയ വഖഫ് ബില്ലിനെതിരെ കോൺ​ഗ്രസ് സുപ്രീംകോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടും. ഉടൻ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു. വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് മുൻകാലത്ത് മോദി സർക്കാർ കൊണ്ടുവന്ന നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതിന്റെ പട്ടികയും ജയ്‌റാം രമേശ് എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. 2005 ലെ വിവരാവകാശ നിയമ ഭേദഗതി, തെരഞ്ഞെടുപ്പ് പരിഷ്‌കരണം (2024), 1991 ലെ ആരാധനാലയ നിയമത്തിലെ ഇടപെടൽ തുടങ്ങിയവക്കെതിരെ കോൺഗ്രസ് നൽകിയ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഭരണഘടനയുടെ അന്തസത്തക്കെതിരായ മോദി സർക്കാരിന്റെ എല്ലാ കടന്നാക്രമണങ്ങളെയും കോൺഗ്രസ് ആത്മവിശ്വാസത്തോടെ ചെറുക്കുമെന്നും ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു. ഡിഎംകെയും മുസ്ലിം ലീഗും അടുത്ത ആഴ്ച സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്നാണ് സൂചന. വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തമിഴ് നാട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഭരണഘടന വിദഗ്ധരിൽ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഡിഎംകെ സർക്കാർ തുടർ നടപടികൾ സ്വീകരിക്കുക. പാർട്ടിയുടെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാനെയാണ് കേസ് നടത്തിപ്പിന്റെ ഏകോപനത്തിന് മുസ്ലിം ലീഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ലോക്‌സഭയും രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസ്സാക്കിയത്. ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. രാജ്യസഭയിൽ 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ 95 നെതിരെ 128 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ പാസ്സായത്. പാർലമെന്റ് പാസാക്കിയ ബിൽ രാഷ്ട്രപതി അം​ഗീകരിക്കുന്നതോടെ നിയമമാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎസ് ഉൽപ്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125% തീരുവ ചുമത്താൻ ചൈന

0
ബീജിംഗ്: വ്യപാര യുദ്ധത്തിൽ പോര് മുറുകുന്നു. യുഎസ് ഉൽപ്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ...

പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും

0
പള്ളിക്കൽ : കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 20...

എറണാകുളം മഹാരാജാസ് കോളേജിലേക്ക് അഭിഭാഷകരുടെ ആക്രമണം

0
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലേക്ക് അഭിഭാഷകരുടെ ആക്രമണം. കോളേജിലേക്ക് അഭിഭാഷകർ ബിയർ...

ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ അ​നാ​വ​ശ്യ ഭീ​തി പ​ട​ർ​ത്ത​രു​ത് : മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

0
ഇ​ടു​ക്കി: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​ശ​ങ്ക​യി​ലാ​ഴ്ത്താ​നാ​ണ് ചി​ല​ർ...