കോഴിക്കോട്: കേരളത്തില്‍ സിപിഎം ബിജെപി ഒത്തുകളി ആരോപിച്ച് പ്രചാരണം ശക്തമാക്കി രാഹുല്‍ഗാന്ധി. സിപിഎം – ബിജെപി കൂട്ടുകെട്ട് ശക്തമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് മോദി എപ്പോഴും പറയുന്നത് അതിനാലാണ്. ഒരിക്കാല്‍ പോലും സിപിഎം മുക്ത ഭാരതമെന്ന് മോദി പറയാത്തത് എന്താണ്?
കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്‍റെ കാരണം ഈ കൂട്ടാണെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം വികസന കാര്യങ്ങളെക്കുറിച്ച് സംവദിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ഇന്ധനം തീർന്ന് നടുക്കടലിൽ അകപ്പെട്ട കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെന്ന ബോട്ടിനെ ന്യായ് പദ്ധതിയിലൂടെ കരയ്ക്കടുപ്പിക്കുന്നതിനെക്കുറിച്ചാണ് യുഡിഎഫ് ചിന്തിക്കുന്നതെന്നും രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ പറഞ്ഞു.