Sunday, May 19, 2024 1:46 am

പാര്‍ലമെന്‍റില്‍ ചൈന വീണ്ടും ചര്‍ച്ചയാകണം ; ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നിയന്ത്രണ രേഖയിലെ ചൈനീസ് ആക്രമണം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയെന്ന ആരോപണങ്ങള്‍ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. കിഴക്കന്‍ ലഡാക്കിലെ മൊത്തം 65 പട്രോളിംഗ് പോയിന്റുകളില്‍ 26 എണ്ണത്തില്‍ ഇന്ത്യന്‍ സേനയുടെ സാന്നിധ്യം നഷ്ടപ്പെട്ടെന്ന ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് എഐസിസി മീഡിയ വിഭാഗം മേധാവി പവന്‍ ഖേര ഇക്കാര്യം ആവശ്യപ്പെട്ടത്.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ബഫര്‍ ഏരിയകള്‍ പ്രയോജനപ്പെടുത്തുന്നു. അവരുടെ മികച്ച ക്യാമറകള്‍ ഏറ്റവും ഉയര്‍ന്ന കൊടുമുടികളില്‍ സ്ഥാപിച്ച് ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നു. ബ്ലാക്ക് ടോപ്പ്, ചുഷൂലിലെ ഹെല്‍മറ്റ് ടോപ്പ് പര്‍വതങ്ങള്‍, ഡെംചോക്ക്, കാക്ജംഗ്, ഹോട്ട് സ്പ്രിംഗ്സിലെ ഗോഗ്ര ഹില്‍സ്, ചിപ് ചിപ്പ് നദിക്ക് സമീപമുള്ള ദെപ്സാങ് സമതലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ പ്രത്യേക സാഹചര്യം കാണാന്‍ കഴിയും ഖേര പറഞ്ഞു.

ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും അപകടത്തിലാണ്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണം. ഇന്ത്യന്‍ പ്രദേശങ്ങളിലെ ചൈനീസ് അധിനിവേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനത്തില്‍ അതിര്‍ത്തിയിലെ ചൈനീസ് ആക്രമണം കോണ്‍ഗ്രസ് നിരന്തരം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ് താഴ്വരയില്‍ ഇന്ത്യന്‍-ചൈന സൈനികര്‍ ഏറ്റുമുട്ടുകയും ഇരുവശത്തുമുള്ള സുരക്ഷാ സേനയ്ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് നിയന്ത്രണ രേഖയിലെ ചൈനയുടെ ആക്രമണത്തെക്കുറിച്ച് ഉത്തരം നല്‍കാന്‍ ബിജെപിയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....