പ്രതിപക്ഷ നേതൃസ്ഥാനം ; കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചൊവ്വാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചൊവ്വാഴ്ച രാവിലെ 11ന് ഇന്ദിരാഭവനില്‍ ചേരും. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന ഖര്‍ഗെയും വി. വൈത്തിലിംഗവും ഓരോ എംഎല്‍എമാരെയും പ്രത്യേകം കണ്ട് അഭിപ്രായം തേടും. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി കേട്ടശേഷം ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനമെടുക്കുക.

പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രതിപക്ഷ നേതാവിന്റ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. അടുത്തദിവസം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാലും ഉടന്‍ തീരുമാനമുണ്ടാകില്ല. പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നു മാറിനിൽക്കേണ്ട ആവശ്യമില്ലെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ആരും പരാതി പറയാത്ത സാഹചര്യത്തില്‍ എന്തിനാണ് മാറുന്നതെന്നാണ് ഇവരുടെ ചോദ്യം.

21 എംഎല്‍എമാരില്‍, 12 പേര്‍ ഐ ഗ്രൂപ്പുകാരാണ്. ഇതില്‍ ചിലരെങ്കിലും ചെന്നിത്തല മാറി വി.ഡി. സതീശന്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്നതെങ്കിലും ഗ്രൂപ്പിന് അതീതമായി എംഎല്‍എമാര്‍ അഭിപ്രായം പറഞ്ഞേക്കും.

എംപിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായവും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തേടും. ഉമ്മന്‍ ചാണ്ടി ഇതുവരെ മനസ് തുറന്നിട്ടില്ല. ചെന്നിത്തല തുടരട്ടെയെന്ന് ഭൂരിപക്ഷം പറഞ്ഞാല്‍ ഹൈക്കമാന്‍ഡിന് അംഗീകരിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ മുല്ലപ്പള്ളി രാമചന്ദ്രനും തയാറാകില്ലെന്നാണ് സൂചനകൾ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

0
കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും...

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...