പത്തനംതിട്ട : ഉമ്മൻചാണ്ടി ഓരോ മലയാളികളുടെയും ഓർമ്മകളിലൂടെ ജീവിക്കുകയാണെന്ന് കെപിസിസി അംഗം പി. മോഹൻരാജ്. അദ്ദേഹത്തെ വേട്ടയാടിയവർ പോലും ആ മനുഷ്യൻ ഈ നാടിനു നൽകിയ നേട്ടങ്ങളിൽ അഭിരമിക്കുന്നവരാണ് എന്ന് കാണുമ്പോഴാണ് അദ്ദേഹത്തിന്റെ ഔന്നത്യം കൂടുതൽ വെളിവാകുന്നത്. ഉമ്മൻചാണ്ടിയുടെ ഭരണകാലം കേരളത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു. ഇന്നുള്ള ഭരണാധികാരികൾ ജനങ്ങളോട് പെരുമാറുന്ന രീതി കാണുമ്പോൾ ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ഉമ്മൻചാണ്ടിയുടെ ഓർമകൾ വീണ്ടും വീണ്ടും ജ്വലിച്ചുയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ശശിധരൻ പിള്ള, സി. കെ. ബാലൻ, രാജു മരുതിക്കൽ, എ. റ്റി. ജോയിക്കുട്ടി, ജെസ്സി അലക്സ്, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, സൗമ്യ. ജി. നായർ, കെ. ഇ. മാത്യു, റെജി എബ്രഹാം, അനിൽകുമാർ എ. വി, ജോസ്. പി. ആൻഡ്രൂസ്, മനോജ് എം. കെ എന്നിവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.