വമ്പൻ താരനിരയോടെ വൈവിധ്യമാർന്ന ദക്ഷിണേന്ത്യൻ സിനിമയുടെ ഐഐഎഫ്ഐ ഉത്സവത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

അബുദാബി : ദക്ഷിണേന്ത്യൻ സിനിമയുടെ നേട്ടങ്ങളെ ആഘോഷിച്ചും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ വ്യവസായങ്ങളുടെ മികവ് ഉയർത്തിക്കാട്ടിയും ഐഐഎഫ്ഐ ഉത്സവം 2024 അതിന്റെ ആഗോള യാത്ര യുഎഇയിലെ അബുദാബിയിലെ യാസ് ഐലൻഡിൽ 2024 സെപ്റ്റംബറിൽ ആരംഭിക്കും. യുഎഎയിലെ ടോളറൻസ് ആൻഡ് കോക്സിസ്റ്റൻസ് മന്ത്രി ഹിസ് എക്‌സലൻസി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പുമായും അബുദാബിയിലെ ആകർഷണീയമായ കേന്ദ്രങ്ങളുടെയും അനുഭവങ്ങളുടെയും പ്രശസ്ത സൃഷ്ടാവായ മിറാലുമായും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഐ ഐ എഫ് ഐ ഉത്സവത്തിന്റെ ആഗോള തലത്തിലുള്ള ആഘോഷങ്ങൾ ചൊവ്വാഴ്ച ഹൈദരാബാദിൽ നടന്ന ഗംഭീരമായ ഔദ്യോഗിക പത്രസമ്മേളനത്തോടെ ആരംഭിച്ചതോടെ പ്രതീക്ഷകൾ സമാനതകളില്ലാത്ത തലത്തിലേക്ക് ഉയർന്നു. ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ, അന്തർദേശീയ – ദേശീയതലത്തിലുള്ള പ്രമുഖർ, പ്രധാന മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഐഐഫ്എ ഉത്സവത്തിന്റെ തെലുങ്ക് വിഭാഗത്തിന്റെ അവതാരകരായ റാണാദഗുബതിയും തേജ സഞ്ജയും നയിക്കുന്ന ആകർഷകമായ ഫയർസൈഡ് ചാറ്റ് വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു.

ഐഐഎഫ്എ ഉത്സവം മലയാളം അവതാരകരായ പേളി മാണിയും സുദേവ് നായരും നയിച്ച ദക്ഷിണേന്ത്യൻ സിനിമയെക്കുറിച്ചുള്ള ആകർഷകമായ ചർച്ചയിൽ ഖുശ്ബു, അക്ഷര ഹാസൻ, സിമ്രാൻ, ഋഷി ബഗ്ഗ എന്നിവരുടെ പങ്കാളിത്തം വേദിയിലെ ചർച്ചയെ സമ്പന്നമാക്കി. ഐഐഎഫ്എ ഉത്സവം 2024 സെപ്റ്റംബർ 6 വെള്ളി, സെപ്റ്റംബർ 7 ശനി ദിവസങ്ങളിൽ അബുദാബിയിലെ യാസ് ഐലൻഡിലെ എത്തിഹാദ് അരീനയിൽ നടക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ദിവസത്തെ ആഘോഷം പ്രേക്ഷകരെ സമ്പന്നമായ സിനിമാ അനുഭവം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...