കൊച്ചി : ഛത്തീസ്ഗഡിൽ വെച്ച് നടന്ന കോൺഗ്രസിന്‍റെ 85-ാമത് പ്ലീനറി സമ്മേളനം സാമൂഹിക നീതി ശാക്തീകരണവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങൾ അഖിലകേരള വിശ്വകർമ്മ മഹാസഭ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡൻറ് വി സുധാകരനും ജനറൽ സെക്രട്ടറി ടി കെ സോമശേഖരനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ജാതി അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്ന രാജ്യത്ത് ജാതിയുടെ അടിസ്ഥാനത്തിൽ സെൻസസ് എടുത്തത് 1931 ലാണ് 90 വർഷങ്ങൾക്ക് മുൻപ് എടുത്ത സെൻസെസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നും വിവിധ സമുദായങ്ങൾക്ക് സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നത്.
ഇത് തികച്ചും അശാസ്ത്രീയമായ നിലപാടാണ്. അതുകൊണ്ട് ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് ഭാരതത്തിൽ അത്യന്താപേക്ഷിതമാണ്. അതുപോലെ ഒബിസി വിഭാഗങ്ങൾക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കും എന്നുള്ളതും എസ് .സി, എസ് .ടി ,ഓ .ബി .സി, സ്ത്രീകൾ, യുവാക്കൾ എന്നിവർക്കായി പാർലമെന്‍റ് നിയമസഭകളിലേക്ക് 50 ശതമാനം സീറ്റ് മാറ്റിവെക്കും എന്നുള്ളതും ആശാവഹമാണ്. സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും പാർലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യം ലഭിക്കാത്ത പീഡിത പിന്നോക്ക ദുർബല വിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി കോൺഗ്രസ് കൈക്കൊണ്ട് തീരുമാനങ്ങൾ ചരിത്രപരമാണെന്ന് നേതാക്കൾ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.