കോൺഗ്രസിന്റെ പ്രതിഷേധ സദസ് ; 24 ന് വൈകിട്ട് പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാഫിയ മുഖ്യമന്ത്രി രാജിവെക്കുക, സംസ്ഥാനം നേരിടുന്ന കടുത്ത ക്രമസമാധാന തകർച്ചക്ക് കാരണക്കാരനായ പോലീസ് തലപ്പത്തെ ക്രീമിനലിനെതിരെ നടപടിയെടുക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കാൻ ബി ജെ പി യുമായി ഒത്തുകളിച്ച ഗൂഡാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെപ്റ്റംബർ 24 വെകിട്ട് പത്തനംതിട്ട കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിന് മുന്നിൽ നടത്തുന്ന പ്രതിഷേധ സദസ്സ് വൻ വിജയമാക്കുവാൻ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഡി.സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്കിലെ 115 വാർഡുകളിൽ നിന്നും ആയിരം പേരെ പങ്കെടുപ്പിക്കുവാൻ യോഗം അതാത് മണ്ഡലം പ്രസിഡൻ്റുമാരെ ചുമതലപ്പെടുത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക തകർച്ചയി ലാണെന്നും ഇത് കുത്തഴിഞ്ഞ സാമ്പത്തിക മാനേജ്മെൻ്റ് മൂലമാണെന്നും യോഗം വിലയിരുത്തി.

കേരളത്തെ ഈ സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളു എന്നും അതിന് സംഘടനപരമായി ശക്തിയാർജ്ജിച്ച് വരുന്ന തെരഞ്ഞടുപ്പുകളിൽ വിജയം വരിച്ച് മുന്നോട്ട് പോകണമെന്നും നേതൃയോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റുമാരായ എ സുരേഷ് കുമാർ, എം ജി കണ്ണൻ, ജനറൽ സെക്രട്ടറിമാരായ കെ.ജാസിം കുട്ടി , ജോൺസൻ വിളവിനാൽ, എം സി ഷെരീഫ്, അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് വൈസ്പ്രസിഡൻ്റുമാരായ പി.കെ ഇക്ബാൽ, വർഗ്ഗീസ് മാത്യു, അജിത് മണ്ണിൽ, ഷിബു കാഞ്ഞിക്കൽ, എസ് അഫ്സൽ, അജിത് മാത്തൂർ, വിജി.കൃഷ്ണദാസ്, ദിനേശ് വെട്ടിപ്പുറം, നഹാസ് പത്തനംതിട്ട, എ ഫറൂഖ്, മണ്ഡലം പ്രസിഡൻ്റുമാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ട മണ്ണിൽ, ജേക്കബ് സാമുവേൽ, ജോമോൻ പുതുപറമ്പിൽ, സെബി മഞ്ഞനിക്കര, സജി വർഗ്ഗീസ്, രമേശ് കടമ്മനിട്ട, കെ.പി മുകുന്ദൻ, സജി കെ സൈമൺ, സി.കെ അർജുനൻ, സജിനി മോഹൻ ഫിലിപ്പ് അഞ്ചാനി, അഷ്റഫ് അപ്പാകുട്ടി, രഞ്ജൻ പുത്തൻക്കൽ, വിൽസൺ ചിറക്കാല, ഷാജി മോൻ അംബിക വേണു, എം പി രാജു, ബൈജു ഭാസ്കർ, അബ്ദുൾ ഷുക്കൂർ, അഹമ്മദ് ഷാ, അശോക് കുമാർ, ഇലന്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി മാത്യൂ, വി.പി മനോജ് കുമാർ, മേഴ്സി ശമുവേൽ, ആനി സജി, ജോസ് കൊടുന്തറ, വർഗീസ് ഓമല്ലൂർ, എസ് ഫാത്തിമ, രാജു വെൽഗേറ്റ്, മോനിവർഗ്ഗീസ്, രാധാമണി സുധാകരൻ, അരവിന്ദ്, ബാബു കൈമൂട്ടിൽ, ബിജു മലയിൽ, വിനീത മോഹൻ, എം സുബൈർ, ഷാജിവർഗീസ്, സോജൻ ജോർജ് , സജുജോർജ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...