തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് രമേശ് ചെന്നിത്തല. വമ്പൻ സ്രാവുകൾ കുടുങ്ങും. ആരു വിചാരിച്ചാലും കേസ് തേച്ചുമായ്ച്ച് കളയാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമത്തിന് ആരും അതീതർ അല്ല. തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസിൽ ഒരു ശ്രദ്ധ തിരിക്കാനും കഴിയില്ലെന്നും എസ് ഐ ടി അവരുടെ കൃത്യം നിറവേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളി അയ്യപ്പനോടാണ്. അയ്യപ്പന്റെ മുതൽ അപഹരിച്ചവർ ആരും രക്ഷപെടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര സജീവമാണ്. അവർ ആളുകളെ അങ്ങോട്ടേക്ക് അയക്കുകയാണ് എന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഈ ബന്ധം ദൃഢമാക്കാൻ ശ്രമിക്കുകയാണ്. ഇനിയും കൂടുതൽ ആളുകൾ പോകും എന്നുള്ള വാർത്ത അന്തരീക്ഷത്തിൽ ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























