പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ആദ്യ പട്ടികയിൽ 284 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. ബഹ്റാംപുർ മണ്ഡലത്തിൽ നിന്ന് അധിർ രഞ്ജൻ ചൗധരി ജനവിധി തേടും.ഭബാനിപൂരിൽ മമത ബാനർജിയ്ക്കെതിരെ മത്സരിക്കുന്നത് പ്രദിപ് പ്രസാദ് ആണ്. മമത ബാനർജിയുടെ ടിഎംസിയും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് കോൺഗ്രസ് തീരുമാനം. 294 സീറ്റിലും മത്സരിക്കും. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 23 നും രണ്ടാം ഘട്ടം ഏപ്രിൽ 29 നും നടക്കും.

മെയ് 4 നാണ് വോട്ടെണ്ണൽ. 2021 ൽ എട്ട് ഘട്ടങ്ങളിലായി നടന്ന സംസ്ഥാനത്തെ അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റുകളുമായി വൻ വിജയം നേടി. 2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഇടതുമുന്നണി സഖ്യകക്ഷിക്കും ഒരു സീറ്റും ലഭിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...