എം വി നികേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കെതിരെ സിപിഐഎമ്മിന്റെ സമൂഹമാധ്യമപ്രചാരണത്തിന്റെ ചുമതലയുള്ള എം വി നികേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. സിപിഐഎം പരിപ്പെടുക്കും എന്നു പറഞ്ഞ നേതാവാണ് എം വി രാഘവനെന്നും അന്ന് സംരക്ഷിച്ചത് കോണ്‍ഗ്രസ് ആണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു എം വി നികേഷ്‌കുമാറിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ദീപ്തിയുടെ മറുപടി. തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിനോടാണ് എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തില്‍. പറഞ്ഞു വരുമ്പോള്‍ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും. സാക്ഷാല്‍ എം വി രാഘവന്‍. അദ്ദേഹത്തിന്റെ പരിപ്പെടുക്കാന്‍ സിപിഐഎം ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് ജീവന്‍ രക്ഷിച്ചുകൊണ്ട് എംഎല്‍എയും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്റെ പേര് കോണ്‍ഗ്രസെന്നാണ്. അന്ന് സിപിഐഎമ്മിനെ കൊണ്ട് എടുക്കാന്‍ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ എടുക്കാന്‍ പറ്റില്ല. തരത്തില്‍ പോയി കളിക്ക് നികേഷേ – ദീപ്തി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...