Wednesday, July 9, 2025 7:05 pm

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് കോൺഗ്രസിൽ നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് കോൺഗ്രസിൽ നിയന്ത്രണം. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമുള്ള എഐസിസി മാർഗ്ഗനിർദേശം പുറത്തിറക്കി. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്നും കോൺഗ്രസിൻ്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു. പ്രവർത്തക സമിതി നിർദേശത്തിന് വിരുദ്ധമായ പ്രതികരണങ്ങളിൽ നടപടിയുണ്ടാകുമെന്നും താക്കീതുണ്ട്. പ്രധാനമന്ത്രിക്കെതിരായ എക്‌സ് ഹാൻഡിലിലെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ നടപടി. പഹൽഗാം ആക്രമണത്തിൽ പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്നും പറയുന്നു.

എല്ലാ പിസിസി മേധാവികൾക്കും, സിഎൽപി നേതാക്കൾക്കും, പാർട്ടി ജനറൽ സെക്രട്ടറിമാർക്കും, ചുമതലക്കാർക്കും, എംപിമാർക്കും, എംഎൽഎമാർക്കുമാണ് കെസി വേണുഗോപാൽ കത്തയച്ചത്. ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നു. പഹൽഗാമിലെ നിന്ദ്യമായ ഭീകരാക്രമണത്തിൽ കോൺഗ്രസ് പാർട്ടി വളരെയധികം ദുഃഖിക്കുന്നുവെന്നും ഈ വേളയിൽ രാജ്യത്തോടൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നായിരുന്നു കോൺഗ്രസ് എക്സിലൂടെ വിമർശിച്ചത്. പോസ്റ്റ് വലിയ ചർച്ചയായിരുന്നു. പിന്നാലെ പാകിസ്താൻറെ പിആർ ഏജന്റുമാരാണ് കോൺഗ്രസെന്ന് ബിജെപി തിരിച്ചടിക്കുകയും ചെയ്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പാറമട ദുരന്തം ; അജയ് റായ് യുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത് ലോങ്ങ്‌...

0
കോന്നി : ചെങ്കുളംപാറമടയിൽ നടന്ന ദുരന്തത്തിൽ നടന്ന തിരച്ചിലിൽ അജയ് റായ്...

വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

0
വയനാട്: വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചീരാൽ കൊഴുവണ ഉന്നതിയിലെ...

സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ കേരളത്തിൽ പൂര്‍ണം

0
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന...

റോട്ടറി ക്ലബ് ഓഫ് റാന്നിക്ക് പുതിയ ഭാരവാഹികള്‍ ; ലാൽ ജോർജ് മണിമലേത്ത് –...

0
റാന്നി: റോട്ടറി ക്ലബ് ഓഫ് റാന്നിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹന ചടങ്ങ്...