കണ്ണൂര്‍: മമ്പറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്‌എസ് ആക്രമണം. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന്‍, വേങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മിഥുന്‍ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പടിഞ്ഞിറ്റമുറ്റി മേത്തട്ട മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനുപിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരിക്കേറ്റ മൂവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്തിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
മമ്പറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്‌എസ് ആക്രമണം
RECENT NEWS
Advertisment