ദില്ലി : ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും ആക്രമണമെന്ന് കോണ്‍ഗ്രസ്. തൻ്റെ വാഹനം ആക്രമിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കാണിച്ച് ദൃശ്യങ്ങള്‍ അടക്കം പുറത്ത് വിട്ടിരിക്കുകയാണ് ജയറാം രമേശ്. വാഹനം തടഞ്ഞ് ചില്ലില്‍ ഒട്ടിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ വലിച്ചു കീറിയ ബിജെപി പ്രവർത്തകർ വാഹനത്തിലേക്ക് വെള്ളം ഒഴിച്ചെന്നും ജയ്റാം ആരോപിക്കുന്നു. ആക്രമണത്തിന് പിന്നില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെന്നും ജയ്റാം രമേശ് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായിരുന്നു. അസമിലെ ലഖിംപൂരിലായിരുന്നു സംഭവം. യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകർത്തു. ബിജെപി യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.