വോട്ട് ചോരിക്കെതിരെ 15 ലക്ഷം ഒപ്പുകൾ കേരളത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വോട്ട് ചോരിക്കെതിരെ 15 ലക്ഷം ഒപ്പുകൾ കേരളത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയുന്നു എന്ന് ആവർത്തിക്കുമ്പോഴും ആ വോട്ട് ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സർവ്വേ നടത്തിയത്. ബിജെപി പറയുന്നതാണ് ഇലക്ഷൻ കമ്മീഷൻ ചെയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കോൺഗ്രസ് നൽകിയിട്ടുണ്ട്. വോട്ടർ ലിസ്റ്റിൽ നിന്ന് ആരുടെ പേര് വേണമെങ്കിലും ഒഴിവാക്കാം എന്ന സ്ഥിതിയാണുള്ളതെന്നും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പാണ് നടക്കേണ്ടതെന്നും ദീപാദാസ് മുന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു.

വോട്ട് ചൊരിക്കെതിരെ 15 ലക്ഷം ഒപ്പുകൾ കേരളത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പറഞ്ഞത് എല്ലാ മാധ്യമങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാൽ, കിരൺ റിജിജു പറയുന്നത് ആ വീഡിയോ വ്യാജമാണെന്നാണ്. എസ്ഐആർ വോട്ടർ പട്ടികയിൽ 2002ലുള്ളവർ ഒഴിവാക്കപ്പെട്ടു. ഇക്കാര്യം കോൺഗ്രസ് ഇന്ന് നടന്ന റിവ്യൂ മീറ്റിങ്ങിൽ അറിയിച്ചിട്ടുണ്ടെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....